ന്യൂഡല്‍ഹി : ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൊഹ്‌സിന്‍ എന്നയാളെയാണ് പിടിയിലായത്. മുംബൈ സ്വദേശിയായ ഇയാളെ ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ 85,000 രൂപയും ഇയാളുടെ കൈയിലുണ്ടായിരുന്നു. തിങ്കളാഴ്ച ഭോപ്പാലില്‍ നിന്നും ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 24-കാരന്‍ അസ്ഹര്‍ ഇക്ബാലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്‍പതിനു ഡല്‍ഹി പോലീസ് നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലാകുന്ന 16-ാമത്തെ ആളായിരുന്നു അസ്ഹര്‍.
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 23 ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നുവെന്നും ഇതില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു എന്നുമാണ് കണക്ക്. 150 ഓളം പൗരന്മാര്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്.
Post Your Comments