International

കാമുകിയെ നഗ്നയാക്കി മാസങ്ങളോളം കുഴിയിലടച്ച യുവാവ് പിടിയില്‍: യുവാവിന്റെ പ്രവൃത്തി പെട്ടന്ന് പണക്കാരനാവാന്‍

ടാന്‍സാനിയ: താമുകിയെ നഗ്നയാക്കി മാസങ്ങളോളം കുഴിയിലടച്ച യുവാവ് പിടിയില്‍. ടാന്‍സാനിയയിലാണ് സംഭവം. പെട്ടന്ന് പണക്കാരനാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ എട്ട് മാസത്തോളമാണ് യുവാവ് കുഴിയിലടച്ചത്. ഇത്രയും കാലം പെണ്‍കുട്ടി വെളിച്ചം പോലും കണ്ടിരുന്നില്ല. ആഴ്ചയില്‍ രണ്ട് തവണ മാത്രമേ ഭക്ഷണം നല്‍കിയിരുന്നുള്ളൂ. കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ കുഴിയില്‍ നഗ്നയാക്കി അടച്ചിട്ടാല്‍ അപ്രതീക്ഷിതമായി ധാരാളം പണം വരുമെന്ന് ഒരു ഡോക്ടറാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.

പോലീസുകാര്‍ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തുമ്പോള്‍ അവശനിലയിലായിരുന്നു പെണ്‍കുട്ടി. കൂടാതെ വെളിച്ചം കാണുമ്പോള്‍ അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. മാസങ്ങളെടുത്തു മാത്രമേ പെണ്‍കുട്ടിക്ക് ആരോഗ്യനില വീണ്ടെടുക്കാന്‍ സാധിക്കൂ എന്ന് പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button