ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം നിലവില്‍ വരുന്നു. വാര്‍ഷിക വരുമാനം 10ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ ഇനി ഇവിടുത്തെ ജനങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായൊരു ‘മിനി ബാര്‍’ തുടങ്ങാം. സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം മാത്രം ലക്ഷ്യമിട്ടാണ് മദ്യനയം പുതുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 1 മുതല്‍ പുതുക്കിയ മദ്യനയം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ മദ്യനയം അനുസരിച്ച് പത്തു ലക്ഷമോ അതിലധികമോ വാര്‍ഷിക വരുമാനമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വീട്ടില്‍ 100 കുപ്പി വരെ മദ്യം സൂക്ഷിക്കാം. എന്നാലിതിന് ഒറ്റത്തവണ ലൈസന്‍സ് ആവശ്യമാണ്. ഒരു തവണ 10,000 രൂപ എക്‌സൈസ് വകുപ്പിലേക്കടച്ചാല്‍ 100 കുപ്പി വരെ മദ്യം വീട്ടില്‍ സൂക്ഷിക്കാനുള്ള അനുമതി ലഭിക്കും. എന്നാല്‍ വീട്ടില്‍ സൂക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ ഒന്നുപോലും ആയിരം രൂപയ്ക്ക് മുകളില്‍ വില വരുന്നതാകരുതെന്ന നിബന്ധന എക്‌സൈസ് വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. ഇതുവരെ സ്വകാര്യ വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന മദ്യക്കുപ്പികളുടെ എണ്ണം നാലായിരുന്നു. പുതുക്കിയ ചട്ടം 2016-17 സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ പ്രാപബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രി ജയന്ത് മലൈയ പറഞ്ഞു. മധ്യപ്രദേശില്‍ 2013-14 കാലഘട്ടത്തില്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം 16 ശതമാനം വര്‍ദ്ധിച്ചെങ്കിലും 2014-15 വര്‍ഷം ഇത് 13 ശതമാനമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് വരുമാനം ഉയര്‍ത്താന്‍ വിചിത്രമായ മദ്യനയ പരിഷ്‌കരണം നടത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
Post Your Comments