തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കടിപിടി കൂടുക , ഷര്‍ട്ട് വലിച്ചു കീറുക , വാച്ച് ആന്‍ഡ് വാര്‍ഡുകാരുടെ തലയില്‍ കൂടി നടക്കുക തുടങ്ങിയ ധീരകൃത്യങ്ങള്‍ ഒഴിവാക്കാന്‍ ദയവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുകയാണ് . ഇടത് വലത് സാമാജികരോട് ഒരു അപേക്ഷയുണ്ട് . കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്. സഭയിലെ മേശ നൃത്ത നൃത്യങ്ങള്‍ക്കുള്ളതല്ല . നൃത്തം ചെയ്യാനാഗ്രഹമുള്ളവര്‍ അതിന് വേറെ വേദി കണ്ടുപിടിക്കുകയാണുചിതം. പൗരന്റെ നികുതി കൊണ്ട് വാങ്ങിയ കസേരയും കമ്പ്യൂട്ടറുമൊക്കെ എടുത്തെറിയാനുള്ളതുമല്ല . അതും മറക്കരുത്. സോളാറും ബാറും സിഡിയുമൊക്കെ കൊണ്ട് പൊറുതികെട്ടിരിക്കുന്ന മലയാളിയെ ഇനിയും നാണം കെടുത്തരുത്.
ജനങ്ങളെ വഞ്ചിച്ചിട്ട് വിതരണം ചെയ്യുന്ന മധുരപലഹാരങ്ങള്‍ക്ക് കയ്പ്പു രസം മാത്രമേ കാണൂ എന്ന് ഭരണപക്ഷവും മറക്കരുത് എന്നും അദ്ദേഹം കുറിച്ചു.
Posted by Kummanam Rajasekharan on Thursday, February 4, 2016
Post Your Comments