International

നേപ്പാളില്‍ ഭൂചലനം: പ്രകമ്പനം ബീഹാറിലും

ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10.5ഓടെ സംഭവിച്ച ഭൂകമ്പത്തിന്റെ തീവ്രത റിക്ചര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. പരിഭ്രാന്തിയിലായ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി.

കാഠ്മണ്ഡുവില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയില്‍ ബീഹാറിലും അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം നേപ്പാളിലുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരക്കണക്കിനാളുകളാണ് മരിച്ചത്.

കാഠ്മണ്ഡുവില്‍ നിന്നും 50 മൈല്‍ ദൂരെയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button