ദുബായ്: ഫോണില്‍ ഭീഷണി സന്ദേശം വന്നതിനെത്തുടര്‍ന്ന് സ്കൂള്‍ ഒഴിപ്പിച്ചു. എമിറേറ്റ്സ് ഹില്‍സ് സ്പ്രിംഗ്സ് 3 യിലെ ദി ദുബായ് ബ്രിട്ടീഷ് സ്കൂള്‍ ആണ് ഒഴിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.25ഓടെയാണ് സ്‌കൂളിന്റെ റിസപ്ഷനില്‍ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചയുടനെ തന്നെ സ്‌കൂള്‍ ഒഴിപ്പിച്ച് അധികൃതര്‍ വിവരമറിയിക്കുകയും സുരക്ഷ കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസര്‍ റോസ് മാര്‍ഷല്‍ അറിയിച്ചു.
അതേസമയം, ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇപ്പിഴും വ്യക്തമല്ല. മൂന്ന് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments