ലിബിയ: ലിബിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പ്രക്ഷോഭകര്‍ പിടികൂടിയ ഗദ്ദാഫി ജീവനുവേണ്ടി കേഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്.
ക്രൂരമായ മര്‍ദ്ദനത്തില്‍ ചോരയില്‍ കുളിച്ചുകിടപ്പുന്ന ഗദ്ദാഫിയും ആയുധധാരികളായ പ്രക്ഷേഭകരെയും വീഡിയോയില്‍ കാണാം. അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങള്‍ ഗദ്ദാഫി വെടിയേറ്റു മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണെന്നാണ് നിഗമനം.
ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഗദ്ദാഫി നീണ്ട 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്. ദരിദ്രരാജ്യമായിരുന്ന ലിബിയ ഗദ്ദാഫിയുടെ ഭരണകാലത്താണ് അഭിവൃത്തിയിലെത്തിയത്. ജനദ്രോഹനടപടികള്‍ രാജ്യത്തെ അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.
Post Your Comments