ന്യൂഡല്‍ഹി: ടാന്‍സാനിയ സ്വദേശിയായ വിദ്യാര്‍ഥിനിയെ ബംഗളൂരിവില്‍ ആക്രമിച്ച് വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിക്കു സംരക്ഷണം നല്‍കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ലെന്ന കാരണത്താലാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ സംഭവത്തില്‍ ശരിയായ നിലയില്‍ കേസെടുക്കാന്‍ തയാറാകാതിരുന്നതിനാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നാലു പേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം നടന്നുപോകുമ്പോള്‍ ശബ്‌ന താജ്(35) എന്ന വീട്ടമ്മ കാറിടിച്ചു മരിച്ചിരുന്നു. വിദേശവിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. എന്നാല്‍, അപകടം നടന്ന് അരമണിക്കൂറിനുശേഷം അതുവഴിവന്ന കാറിലുണ്ടായിരുന്ന ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ ജനക്കൂട്ടം ഉപദ്രവിക്കുകയായിരുന്നു.
Post Your Comments