ശ്രീനഗര്‍: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണമടഞ്ഞ പത്ത് ഇന്ത്യന്‍ സൈനികരുടെ പേരുകള്‍ സൈന്യം വെള്ളിയാഴ്ച പുറത്തുവിട്ടു. ഇവരില്‍ നാലുപേര്‍ തമിഴ് നാട്ടില്‍ നിന്നും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറടക്കം മൂന്ന് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും ഒരാള്‍ വീതം കേരളത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ്.
മരണമടഞ്ഞ സൈനികരുടെ പേരുവിവരങ്ങള്‍:
1. ഹവില്‍ദാര്‍ എളുമലൈ, വെല്ലൂര്‍, തമിഴ്‌നാട്
2. ലാന്‍സ് ഹവില്‍ദാര്‍ എസ്.കുമാര്‍, തേനി, തമിഴ്‌നാട്
3. ശിപായ് ഗണേശന്‍, മധുരൈ, തമിഴ്‌നാട്
4. ശിപായ് രാമ മൂര്‍ത്തി, കൃഷ്ണഗിരി, തമിഴ്‌നാട്
5. ലാന്‍സ് നായിക് ബി.സുധീഷ്, കൊല്ലം, കേരളം
6. സുബേദാര്‍ നാഗേഷ ടി.ടി, ഹസന്‍, കര്‍ണ്ണാടക
7. ലാന്‍സ് നായിക് ഹനമന്തപ്പ കൊപ്പാട്, ധര്‍വ്വാഡ്, കര്‍ണ്ണാടക
8. ശിപായ് മഹേഷ പി.എന്‍, മൈസൂര്‍, കര്‍ണ്ണാടക
9. ശിപായ് മുഷ്താഖ് അഹമ്മദ്, കുര്‍ണ്ണൂല്‍, ആന്ധ്ര
10. ശിപായ്(നഴ്‌സിംഗ് അസിസ്റ്റന്റ്) സൂര്യവംശി എസ്.വി, സതാര, മഹാരാഷ്ട്ര
Post Your Comments