തിരുവനന്തപുരം: സെഞ്ചോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആല്‍ബ്യൂട്ടമോള്‍ പ്ലസ് മരുന്ന് സംസ്ഥാനത്ത് നിരോധിച്ചു. ചേരുവകളില്‍ മാറ്റം വരുത്താതെ പേര് മാത്രം മാറ്റി നാല്‍പ്പത് ശതമാനത്തിലധികം വില വര്‍ധിപ്പിച്ചതിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗമാണ് നടപടി സ്വീകരിച്ചത്.
10 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന് നേരത്തെ 4 രൂപ 71 പൈസയായിരുന്നു. ഈ മരുന്ന് പേര് മാറ്റി ആല്‍ബ്യൂട്ടമോള്‍ പ്ലസ് ആക്കിയപ്പോള്‍ 42 രൂപയായാണ് വിലയുയര്‍ത്തിയത്. ദേശീയ ഔഷധ വിലനിയന്ത്രണ നിയമം അട്ടിമറിച്ചാണ് കമ്പനിയുടെ ഈ പ്രവൃത്തി. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ പത്ത് ശതമാനം വിലകൂട്ടാന്‍ മാത്രമാണ് അനുമതിയുള്ളത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ശ്വാസം മുട്ടലിനും ചുമയ്ക്കും ഉപയോഗിക്കുന്ന അസ്താലിന്‍ മരുന്നുകള്‍ക്കും, വേദനയ്ക്കും പ്രമേഹത്തിനും ഉള്ള മരുന്നുകള്‍ക്കും ചില കമ്പനികള്‍ അഞ്ചിരട്ടിവരെ വില കൂട്ടിയിരുന്നു. ഈ വിഷയത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഇടപെട്ടിരുന്നു.
Post Your Comments