Life StyleHealth & Fitness

ഫെബ്രുവരി 4 ഇന്ന് ലോക ക്യാൻസർ ദിനം. കാലം കഴിയുന്തോറും കൂടുന്നതല്ലാതെ നിശേഷം തുടച്ചു മാറ്റാൻ കഴിയാത്ത മഹാരോഗത്തെ തടയാൻ ഒന്നിച്ചു ശ്രമിക്കാം.

തിരുവനന്തപുരം: ഫെബ്രുവരി 4, ഇന്ന് ലോക കാൻസർ ദിനം.അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക , അർബുദം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക , ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശങ്ങൾ ഉൾകൊണ്ടാണ് എല്ലാ വർഷവും കാൻസർ ദിനം ആചരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ മൊത്തം കാൻസർ രോഗികളുടെ 22 ശതമാനം തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്.
ജീവിത ആരോഗ്യശൈലിയിലുള്ള മാറ്റം കാൻസർ വർദ്ധിക്കുന്നതിന് ഇടയാക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാൻസർ എന്നത് ഇന്ന് ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു.

എല്ലാപ്രായക്കാരെയും ഒരുപോലെ കാർന്നു തിന്നുന്ന മഹാരോഗം.ഇന്ത്യയിൽ കാൻസർ സാധ്യത ഏറെയുള്ള സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. ഹോട്ടൽ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങി പാരമ്പര്യ ഘടകങ്ങൾ വരെ കാൻസറിനു ഹേതുവാകുന്നു.
സാധാരണയായി കാൻസർ 4 ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ നേടാനായാൽ വിജയ ശതമാനം 100 ആണ്. രണ്ടാം ഘട്ടവും ഫലപ്രദം തന്നെ.ഏതാണ്ട് 40 ശതമാനം രോഗികളും ഒന്നും രണ്ടും ഘട്ടങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ രോഗത്തിനെ അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിലാവും ചികിത്സ തേടുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 80ലക്ഷം പേർ കാന്‍സർ മൂലം മരണമടയുന്നു. ഇന്ത്യയില്‍ 7ലക്ഷം പേരാണ് പ്രതിവർഷം കാൻസറിനെ തുടർന്ന് മരണപ്പെടുന്നത് ..പ്രതിവർഷം 40,000 പേർക്കാണ്കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button