തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഹൈന്ദവ ചാനല്‍ എന്ന അവകാശ വാദവുമായി ഹൈന്ദവ സംസ്‌കാരത്തിന്റെ അറിവും വിശ്വാസസംഹിതകളും ആചാരനുഷ്ഠാന പെരുമയും പ്രേക്ഷകരിലെത്തിക്കുവാന്‍ പുതിയ ടി. വി ചാനല്‍ എത്തുന്നു. ‘ടി.വി ഹിന്ദു’ എന്നാണ് പുതിയ ചാനലിന്റെ പേര്. നാഗര്‍കോവിലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ടി.വി ഹിന്ദു ലോഗോ പ്രകാശനം ചെയ്തു.
സനാതന ധര്‍മ്മത്തിന്റെ മഹത്വം പുതുതലമുറയിലെത്തിച്ച് മൂല്യാധിഷ്ഠിതമായ സമൂഹ രചനയില്‍ പങ്കാളിയാകാന്‍ ടി.വി ഹിന്ദുവിനാകട്ടെയെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആശംസിച്ചു. ലോകം മുഴുവന്‍ ഹൈന്ദവ ധര്‍മ്മത്തിന് വലിയ അംഗീകാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയുര്‍വേദത്തിന്റെയും യോഗയുടേയും നേട്ടം ലോകം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഇവയ്ക്ക് വേണ്ട പ്രാധാന്യം നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. നമുക്ക് വേണ്ടത് പോസിറ്റീവ് വാര്‍ത്തകളാണ്. ധാര്‍മ്മിക മൂല്യങ്ങള്‍ ജനഹൃദയങ്ങളിലെത്തിച്ച് സംസ്‌കാര സമ്പന്നമായ തലമുറയെ സൃഷ്ടിക്കുന്നതിന് നേതൃത്വം കൊടുക്കുവാന്‍ ടി.വി ഹിന്ദു മുന്നോട്ടു വരണമെന്ന് രവിശങ്കര്‍ പറഞ്ഞു.
സ്വാമി സദ്യോജാത, ആര്‍ട്ട് ഓഫ് ലിവിങ്ങ് കേരള അപ്പക്‌സ് ബോഡി ചെയര്‍മാന്‍ രാജേഷ്, ടി.വി ഹിന്ദു പ്രതിനിധികളായ കൊല്ലം പണിക്കര്‍, ഹരിപ്രസാദ്, മോഹന്‍ കുമാര്‍, അധ്യാപകരായ രാമചന്ദ്രന്‍, ബാബുരാജ്, ജയചന്ദ്രന്‍, ലീഗല്‍ അഡൈ്വസര്‍ അരുണ്‍ കുമാര്‍, മോനു, അനില്‍ കുമാര്‍, അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കടുത്തു. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് ചാനല്‍ പ്രമോട്ടര്‍.
Post Your Comments