തിരുവനന്തപുരം:സംസ്ഥാനത്ത് പഞ്ചസാര വില കുത്തനെ കൂടും. കരിമ്പ് കര്‍ഷകരെ സഹായിക്കാന്‍ പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതാണ് വില കൂടാന്‍ കാരണം.തീരുവ വര്‍ദ്ധിപ്പിച്ചതോടെ പഞ്ചസാര വില ക്വിന്റലിന് 3,270 രൂപയായി ഉയര്‍ന്നു. നേരത്തെ ക്വിന്റലിന് 3,120 രൂപയായിരുന്നു വില. ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഇന്ത്യയിലേതിനേക്കാള്‍ വില കുറവായതിനാല്‍ ആഭ്യന്തര വിപണിയില്‍ പഞ്ചസാര കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.
Post Your Comments