Kerala

പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്നതായി പരാതി: പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി : പന്ത്രണ്ടുകാരിയെ മാതാവിന്റെ അറിവോടെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്നതായി പരാതി. റിയല്‍ എസ്റ്റേറ്റുകാരനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോതമംഗലം സ്വദേശി ഇബ്രാഹിമിനെതിരേ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് വൈമനസ്യം കാട്ടുകയാണെന്നും ആരോപണമുണ്ട്.. വീട്ടു ജോലിക്കാരിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത് .

സംഭവം മാതാവിന്റെ അറിവോടെയാണോ എന്ന് സംശയമുണ്ട്.സ്വന്തമായി ലേഡീസ് ഹോസ്റ്റലുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരികൂടിയായ ഇബ്രാഹിമിനെതിരേ പരാതി നല്കിയത് പെണ്‍കുട്ടിയാണ്.കടവന്ത്രയിലെ ഫ്ളാറ്റിലും വാഗമണ്ണിലും എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കുട്ടിയുടെ മൊഴി.എറണാകുളം പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം. കേസ് വരുമെന്നായതോടെ പ്രതി ഗള്‍ഫിലേക്കു കടക്കുകയായിരുന്നു

shortlink

Post Your Comments


Back to top button