India

ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നാലാംക്ലാസുകാരന് ഗുരുതര പരിക്ക്

ചെന്നൈ : ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒന്‍പത് വയസ്സുകാരന് ഗുരുതര പരിക്ക്. ചെന്നൈ മധുരാകാന്തം സ്വദേശിയും നാലാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ധനുഷിനാണ് പരിക്കേറ്റത്.

ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച മൊബൈലില്‍ കോള്‍ വന്നു. തുടര്‍ന്ന് കോള്‍ എടുക്കുന്നതിനിടയിലാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്. ധനുഷിന്റെ ഇരുകണ്ണുകള്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്ക് ഇരുകണ്ണുകളുടെയും കാഴ്ചശക്തിയെ ബാധിച്ചത്. കുട്ടിയുടെ വലതു കണ്ണിന്റെ നേത്രപടലത്തിനും ഇടതു കണ്ണിലെ നേത്രഗോളത്തിനും തകരാര്‍ സംഭവിച്ചു. പൊട്ടിത്തെറിയില്‍ വലതു കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റു.

കുട്ടിക്ക് ചെങ്കല്‍പേട്ട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കില്‍പോക്ക് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ധനുഷിന്റെ കണ്ണിനും മുഖത്തും കൈകളിലും സാരമായി പൊള്ളലേറ്റിറ്റുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം വ്യാജ ബാറ്ററികളും ചാര്‍ജറുകളും ഉപയോഗിക്കുന്നതാണ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാണെന്ന് മൊബൈല്‍ ഫോണ്‍ വിദഗ്ദര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button