Kerala

കേരളത്തിന്റെ വികസനം ബി.ജെ.പിയിലൂടെ മാത്രം- അമിത് ഷാ

കോട്ടയം: കേരളത്തില്‍ വികസനം സാധ്യമാകണമെങ്കില്‍ ബി ജെ പി അധികാരത്തിലെത്തണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേന്ദ്രന്റെ വിമോചന യാത്രയുടെ ഭാഗമായി കോട്ടയത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ കേരളം ഇരുട്ടിലാകും, വലതുപക്ഷം വരുമ്പോള്‍ കേരളം അഴിമതിയുടെ പിടിയില്‍പ്പെടും, ബി ജെ പി വന്നാലേ വികസനം സാധ്യമാകൂ അമിത് ഷാ പറഞ്ഞു.

ഇടതുപക്ഷവും യു ഡി എഫും വോട്ടുബാങ്കിന്റെ രാഷ്ട്രീയം കളിച്ച് കേരളത്തിലെ ജനങ്ങളോട് അനീതിയാണു കാണിച്ചത്. പ്രീണന രാഷ്ട്രീയത്തിലൂടെയാണ് ഈ രണ്ടു കക്ഷികളും കേരളം ഭരിച്ചത്. ഇത്രയും കാലം നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ബി ജെ പി വന്നാല്‍ നീതി ലഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ആലുവയില്‍ നടന്ന ബി ജെ പി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തിരുന്നു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ സംസ്ഥാന ഘടകത്തിലെ പ്രമുഖരെല്ലാം മത്സരിക്കണമെന്നാണ് യോഗത്തില്‍ അമിത് ഷാ എടുത്ത നിലപാട്. ഈ നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായും സൂചനയുണ്ട്.

shortlink

Post Your Comments


Back to top button