Kerala

ജസ്റ്റിസ് പരിപൂര്‍ണനോട് സര്‍ക്കാരിന്റെ അനാദരവ്; സംസ്‌കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളില്ലാതെ

കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് കെ. എസ് പരിപൂര്‍ണന്റെ സംസ്‌കാര ചടങ്ങിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി മുന്‍ ജഡ്ജി, കേരള ഹൈക്കോടതി ജഡ്ജി, പാറ്റ്‌ന ഹെക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയോടാണ് സര്‍ക്കാരിന്റെ അനാദരവ്. ജസ്റ്റിസ് പരിപൂര്‍ണന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ജില്ലാ കലക്ടറും പൊതുഭരണ വകുപ്പും ചേര്‍ന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കേണ്ടതാണ്.


ആദ്യം ഔദ്യോഗിക ബഹുമതികള്‍ നല്‍കേണ്ട എന്ന് പൊതുഭരണ വകുപ്പ് തീരുമാനം എടുത്തതോടെ എറണാകുളത്തെ രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പിന്നീട് ജില്ലാ കലക്ടറുമായി ചേര്‍ന്ന് പൊതുഭരണ വകുപ്പ് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കാന്‍ തീരുമാനിച്ച് ഉത്തരവായി വന്നപ്പോഴേക്കും ജസ്റ്റിസ് പരിപൂര്‍ണന്റെ സംസ്‌കാരം കഴിയുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന കെ. എസ് പരിപൂര്‍ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണമടയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2007ല്‍ ഹെക്കോടതി നിയമിച്ച കമ്മീഷന്റെ അധ്യക്ഷനായിരുന്ന ഇദ്ദേഹമാണ് ദേവസ്വം ബോര്‍ഡില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണക്കാരനായതും.

shortlink

Post Your Comments


Back to top button