ന്യൂഡല്‍ഹി : പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പാകിസ്ഥാനിലെ ഭീകര സംഘടനയായ ജമാ-അത്ത്-ഉദ്ദവായുടെ തലവനായ ഹാഫിസ് സെയ്ദിന്റെ മുന്നറിയിപ്പ്. പാക് അധീന കാശ്മീരില്‍ നടന്ന റാലിയിലാണ് ഇന്ത്യയുടെ ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തെ കുറിച്ച് ഹാഫിസ് പരാമര്‍ശിച്ചത്.
2008 ല്‍ 16 പേര്‍ കൊല്ലപ്പെട്ട മുംബൈയ് ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സെയ്ദായിരുന്നു. യു.എസ് പത്തു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് പാകിസ്ഥാനില്‍ സ്വതന്ത്രനായി കഴിയുകയാണ്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് തീവ്രവാദികളെ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
അതിര്‍ത്തിക്ക് പുറത്തു നിന്നു വന്ന ആറു പേര്‍ക്കെതിരെ തെളിവുകളും നല്‍കുകയും ജെയ്ഷഇമുഹമ്മദ് ഭീകരസംഘടനയ്ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷവും ആക്രമണത്തെുടര്‍ന്ന് മാറ്റിവച്ച ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച പുനര്‍ക്രമീകരിച്ചിരുന്നില്ല. ഡല്‍ഹിയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ വേണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments