കണ്ണൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് വൃദ്ധനെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. കോയിക്കര ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകന്‍ റോബിനെ(21)പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ജോസഫിനെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മറ്റൊരംഗമാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ജോസഫിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചിരുന്നു.
റോബിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പറയപ്പെടുന്നത്.
Post Your Comments