India

സ്‌കൂളിലേക്ക് പോകാന്‍ കിലോമീറ്ററുകള്‍ താണ്ടണം: ഏഴാം ക്ലാസുകാരന്റെ കത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ഉന്നാവോ: സ്‌കൂളില്‍ പോകാന്‍ കിലോമീറ്ററുകള്‍ നടക്കണമെന്ന ഏഴാം ക്ലാസുകാരന്റെ കത്തില്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമായി പ്രധാനമന്ത്രി. യുപി സ്വദേശിയായ നയന്‍ സിന്‍ഹ എന്ന വിദ്യാര്‍ത്ഥിയാണ് പ്രധാനമന്ത്രിക്ക് തന്റെയും കൂട്ടുകാരുടേയും സ്‌കൂളില്‍ പോകാനുള്ള ബുദ്ധിമുട്ട് വിവരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

യുപിയിലെ ഉന്നാവോ ജില്ലയിലെ ചന്ദ്രശേഖര്‍ ആസാദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നയന്‍. സ്‌കൂളിനും നയാന്റെ ഗ്രാമത്തിനുമിടയില്‍ ഒരു റെയില്‍വേ ക്രോസ് ഇല്ലാത്തതുമൂലം താനടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ രണ്ട് കിലോമീറ്ററോളം നടന്നാണ് സ്‌കൂളില്‍ പോകുന്നതെന്നാണ് കത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയ കത്ത് റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി. യാത്രബുദ്ധിമുട്ട് കാണിച്ച് സെപ്റ്റംബറിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും നയന്‍ പറയുന്നു. അച്ഛനും അമ്മയും റെയില്‍വേ ലൈന്‍ മുറിച്ചു കടക്കരുതെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ താന്‍ അങ്ങനെ ചെയ്യില്ലെന്നും അതിനാല്‍ സ്‌കൂളില്‍ എത്തുന്നതിന് കൂടുതല്‍ ദൂരം നടക്കേണ്ടി വരുന്നെന്നും നയന്‍ പറഞ്ഞു. ദൂരക്കൂടുതലുള്ളതിനാല്‍ സ്‌കൂളില്‍ എത്തുന്നതിന് താമസിച്ചുപോകുമെന്നും ഇതിന് ടീച്ചര്‍മാര്‍ വഴക്കുപറയുന്നത് പതിവാണെന്നും നയന്‍ പറയുന്നു. കത്തയച്ചിരുന്ന കാര്യത്തെക്കുറിച്ച് താന്‍ മറന്നുപോയിരുന്നുവെന്നും രണ്ട് ദിവസം മുന്‍പ് റെയിവേയുടെ കത്ത് ലഭിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ഓര്‍മ്മിച്ചതെന്നും നയന്‍ പറയുന്നു.

എന്നാല്‍ റെയില്‍വേയുടെ പുതിയ നയം അനുസരിച്ച് സംസ്ഥാനം ആവശ്യപ്പെടാതെ റെയിവേ ക്രോസോ, മേല്‍പ്പാലമോ പണിയാന്‍ സാധിക്കില്ലെന്ന് റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ എ.കെ. സിന്‍ഹ അറിയിച്ചു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം റെയിവേ ക്രോസിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു പ്രത്യേക സംഘത്തെ അയക്കുമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button