മെഹ്‌സാന : നിര്‍ധനരായ പത്ത് പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി യാചകന്‍ സ്വര്‍ണ്ണക്കമ്മല്‍ നല്‍കി. യാചകനായ ഖിംജിഭായ് പ്രജാപതി എന്നയാളാണ് മൊഹ്‌സാനയിലെ മഗ്പാറ സ്‌കൂളിന്റെ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് സമ്മാനമായി സ്വര്‍ണ്ണക്കമ്മല്‍ നല്‍കിയത്.
മൂന്ന് വര്‍ഷങ്ങളായി ഖിംജിഭായ് പ്രജാപതി ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഖിംജിഭായ് പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഞെട്ടിച്ചു കളഞ്ഞു. സാധാരണയായി പുസ്തകങ്ങളോ സ്‌കൂള്‍ യൂണിഫോമോ ഒക്കെയാണ് സമ്മാനമായി നല്‍കുന്നത്. എന്നാല്‍ ഇത്തവണ ഖിംജിഭായ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് സ്വര്‍ണ്ണക്കമ്മലാണ്.
മൊഹ്‌സാനയിലെ ക്ഷേത്രങ്ങള്‍ക്കു പുറത്ത് ഭിക്ഷയാചിച്ചാണ് ഈ യാചകന്‍ പണം സമ്പാദിക്കുന്നത്. സ്വര്‍ണ്ണക്കമ്മല്‍ നല്‍കാനാണ് തന്റെ ഇത്തവണത്തെ തീരുമാനം എന്ന് ഖിംജിഭായ് അംഗന്‍വാടി അധികൃതരെ അറിയിച്ചപ്പോള്‍ അവരാണ് നിര്‍ധനരായ പത്ത് പെണ്‍കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനാണ് തന്റെ ശ്രമമെന്ന് ഖിംജിഭായ് പ്രജാപതി പറയുന്നു.
Post Your Comments