Kerala

പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വ്വേദ ഗുളിക

കോഴിക്കോട്: പ്രമേഹ നിയന്ത്രണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആയുര്‍വേദ ഗുളിക വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നു. ബി.ജി.ആര്‍ 34 എന്നാണ് ഗുളികയുടെ പേര്. ബ്ലഡ് ഗ്ലൂക്കോസ് റഗുലേറ്റര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ബി.ജി.ആര്‍.

ടൈപ്പ് 2 ഗണത്തില്‍പ്പെടുന്ന പ്രമേഹത്തെ തടയാന്‍ മരുന്നിന് സാധിക്കുമെന്ന് സി.എസ്.ഐ.ആര്‍ അവകാശപ്പെട്ടു. ദേശീയ ഗവേഷണ സ്ഥാപനങ്ങളായ നാഷണല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിന്‍ ആന്‍ഡ് അരോമാറ്റിക് പ്ലാന്റും ചേര്‍ന്ന് ലഖ്‌നൗ സി.എസ്.ഐ.ആര്‍ കേന്ദ്രത്തിലാണ് ഗുളിക വികസിപ്പിച്ചത്. ഒന്നിന് അഞ്ച് രൂപയാണ് ഗുളികയുടെ വില.

വിഷമുക്തവും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ് ഗുളികയെന്ന് ശാസ്ത്രജ്ഞനായ ഡോ.എ.കെ.എസ് റാവത്ത് പറഞ്ഞു. ശരീരത്തിലെ സ്വാഭാവിക പഞ്ചസാര ഉല്‍പ്പാദനം ക്രമപ്പെടുത്താന്‍ ഗുളിക കൊണ്ട് സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.ആയുര്‍വ്വേദിക ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഐമില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യാ ലിമിറ്റഡ് ആണ് ഗുളികയുടെ നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്നത്.

ഗുളിക മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

shortlink

Post Your Comments


Back to top button