ഡോ ആശാ ലത
സിക്ക വൈറസ് ഇപ്പോഴത്തെ പ്രധാന ആരോഗ്യപ്രശ്നമായി വിലയിരുത്തപ്പെടുന്നത്. ലോക രാജ്യങ്ങളെ ഇത്തരത്തിൽ പരിഭ്രാന്തിയിലാക്കാൻ ഇത്തരം രോഗങ്ങള ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. പല രോഗങ്ങളെയും താമസിച്ചാണെങ്കിലും വരുതിയിലാക്കാൻ ആരോഗ്യലോകത്തിനു കഴിഞ്ഞു. ഇത്തരത്തിൽ ഏറ്റവും പുതിയ രോഗമാണ് സിക്ക. വൈറസ് പരത്തുന്ന രോഗമായാണ് ഇത് അറിയപ്പെടുന്നത്. തലച്ചോറിനെ ആണ് ഇത് ഏറ്റവുമധികം ബാധിക്കുക. ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിൽ നിന്ന് വന്നതിനാലാണ് ഇതിനു അത്തരമൊരു പേര് നൽകപ്പെട്ടത്. സിക്ക പണി എന്നറിയപ്പെടുന്ന ചറിയ പനിയോടെയാണ് ഈ അസുഖത്തിന്റെ തുടക്കം. ഡങ്കി പനിയോടും ജപ്പാൻ ജ്വരതോടുമൊക്കെ ഏകദേശം താരതമ്യപെടുതാവുന്ന അവസ്ഥയും സിക്ക അസുഖതിനുണ്ട്.
1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ കണ്ടെത്തിയ ഈ വൈറസ് ബാധ പിന്നീട് മനുഷ്യരിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. കൂടുതലായും ഗർഭിണികളെ ബാധിക്കുന്ന ഈ രോഗം കൂടുതൽ ബാധിക്കുന്ന ജനിക്കുന്ന കുട്ടികളെയാണ്. തലച്ചോറിനു വളർച്ചയെത്താതെ മരിക്കാനുള്ള സാധ്യതകളും ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നു.
1960 കളിൽ പ്രാദേശികമായി തുടങ്ങിയ ഈ രോഗം ഇതിന്റെ കുറഞ്ഞ ലക്ഷണങ്ങൾ കൊണ്ട് ആദ്യം അത്ര ശ്രദ്ധ ആകർഷിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇത് ആഫ്രിക്കയിലും തുടർന്ന് ഇന്തോനേഷ്യ, മലേഷ്യ, ലാറ്റിൻ അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളും കടന്നു ലോക രാജ്യങ്ങളെ തന്നെ പിടിച്ചെടുക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. ഗർഭിണികളിൽ വൈറസ് ബാധയേറ്റ് ഉണ്ടാകുന്ന കുഞ്ഞുങ്ങള ചെറിയ തലയുമായി ജനിച്ചപ്പോഴാനു ഈ രോഗത്തിന്റെ സാരമായ പ്രത്യാഖ്യാതം ലോക രാജ്യങ്ങള ശ്രദ്ധിച്ചു തുടങ്ങിയത്. 2010 വർഷത്തെ അപേക്ഷിച്ച് 2013 ആവുമ്പോഴേക്കും 30 ശതമാനത്തിലേറെ വളർച്ചയാണ് ലോക രാജ്യങ്ങളിൽ സിക്ക വൈറസ് ബാധയ്ക്ക് ഉണ്ടായത്. ഏറ്റവും പുതിയ പഠനം അനുസരിച്ച് ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരുന്നുണ്ട്. അതിനാൽ പങ്കാളികൾക്കും അതുവഴി കുഞ്ഞുങ്ങൾക്കും വരാനുള്ള സാധ്യതകളും നിലനില്ക്കുന്നു. ആരോഗ്യകരമായ ലൈംഗികബന്ധവും ഉണ്ടാകേണ്ടത് വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.
സാധാരണ പനിയുടെ രോഗ ലക്ഷണങ്ങൾ മാത്രമേ സിക്ക വൈറസ് ഉണ്ടാക്കുകയുള്ളൂ, പണി, തലവേദന, സന്ധി വേദന എന്നിവ ഒക്കെ തന്നെയാണ് ഈ പണിയുടെയും ലക്ഷണങ്ങൾ എന്നതിനാൽ അത്ര കാര്യമായി ആരും തന്നെ ഇതിനെ ശ്രദ്ധിക്കില്ല . നിലവിലും ഇതിനു പ്രത്യേകം മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മറ്റെല്ലാ പനികളെയും പോലെ തന്നെ പാരസെറ്റാമോളും ഒക്കെ തന്നെയാണ് മരുന്നായി നല്കുന്നത്. എന്നാൽ ഏറ്റവും പ്രധാനം വിശ്രമം തന്നെയാണ്. രോഗം അപകടാവസ്ഥയിലേയ്ക്ക് പോകുന്നത് തടയുക തന്നെ വേണം. അതിനാല പണി ഉണ്ടെന്നു തോന്നിയാൽ ഭക്ഷണ കാര്യത്തിലും ഒക്കെ നിയന്ത്രണം ഏർപ്പെടുത്തി ശരീരത്തെ പൂർണമായും വിശ്രമത്തിന് വിട്ടു കൊടുക്കുക. ഡങ്കി ഉൾപ്പെടെയുള്ള ഇതു തരം പനിയ്ക്കും വിശ്രമം തന്നെയാണ് ഫലപ്രദമായ ആശ്വാസം.
Post Your Comments