ഇന്ത്യന്‍ പേസര്‍ വരുണ്‍ ആറോണ്‍ വിവാഹിതനായി. ജംഷഡ്പൂരിലെ കോടതിയില്‍ വെച്ചായിരുന്നു വിവാഹം. സ്‌കൂള്‍തലം മുതലുള്ള സുഹൃത്ത് രാഗിണിയാണ് വധു. വിവാഹ ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇവര്‍ മുന്‍പ് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹിതരായിട്ടുണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതിന്റെ നിയമസാധുതയ്ക്കാണ് കോടതിയില്‍ എത്തി രജിസ്റ്റര്‍ ചെയ്തത്.
ജംഷഡ്പൂരിലെ ലയോള സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവരാണ് രാഗിണിയും വരുണും. ജാര്‍ഖണ്ഡിന്റെ രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയാണ് 26 വയസ്സുകാരന്‍ വരുണ്‍ ആറോണ്‍. ഇതിനാല്‍ വിവാഹാഘോഷങ്ങല്‍ മാറ്റിവെച്ച് വരുണ്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിനായി പുറപ്പെട്ടു. ഈ മാസം 3 മുതല്‍ 7 വരെ നടക്കുന്ന മത്സരത്തില്‍ മുംബൈയാണ് ജാര്‍ഖണ്ഡിന്റെ എതിരാളികള്‍.
Post Your Comments