ബംഗളൂരു: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ജീവനകല ആചാര്യനും പദ്മവിഭൂഷണ്‍ ജേതാവുമായ ശ്രീ ശ്രീ രവിശങ്കറിന്റെ പേരും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സമാധാന അനുരഞ്ജന ചര്‍ച്ചകളില്‍ നടത്തിയ പങ്കാണ് ഇതിന് അടിസ്ഥാനമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ലഭിക്കുന്നവരുടെ പേരുവിവരങ്ങള്‍ സമിതി പുറത്തുവിടാറില്ല. എന്നാല്‍ പട്ടികയില്‍ ഇടംനേടിയവരുടെ പേരുകള്‍ നിരീക്ഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് പുറത്തുവിടുകയായിരുന്നു. അമേരിക്കന്‍ ചാരന്‍ എഡ്വേഡ് സ്‌നോഡന്‍, സിറിയയില്‍ അഭയാര്‍ത്ഥിയായ കുഞ്ഞിന് ഭക്ഷണം നല്‍കിയ എണ്‍പത്തഞ്ചുകാരിയായ ഗ്രീക്ക് മുത്തശ്ശി, ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ച ഹോളിവുഡ് നടി സൂസന്‍ സറാന്‍ഡോണ്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇങ്ങനെയൊരു കാര്യത്തേക്കുറിച്ച് അറിയില്ലെന്നാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വക്താവിന്റെ പ്രതികരണം.
Post Your Comments