Kerala

നയപ്രഖ്യാപനം പ്രസംഗം നടത്തരുത്: ഗവര്‍ണറോട് പ്രതിപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് ആവശ്യപ്പെട്ടു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി അഞ്ചിന് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാണ് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനാ ബാദ്ധ്യത നിറവേറ്റാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ എടുക്കാന്‍ പോലും കോടതി ഉത്തരവിട്ടു. ഇതെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം മോശമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button