International

ഈ ഗ്രാമത്തിലെ സുന്ദരികളെ കമന്റടിക്കല്ലേ, നാക്കുമുറിയും

അമന്‍: ജോര്‍ദാനിലെ ബെഡോയിന്‍ എന്ന അറബ് ഗോത്രവിഭാഗം സുന്ദരികളായ സ്ത്രീകളെക്കൊണ്ട് പ്രശസ്തമാണ്. എന്നാല്‍ ഈ സുന്ദരികളെ ഒന്നു കണ്ടുകളയാമെന്ന് വിചാരിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ. നിങ്ങള്‍ക്ക് വേണമെങ്കിലൊരു ദര്‍ശന പുണ്യമാവാം, എന്നാല്‍ കമന്റടിയും ശല്യപ്പെടുത്തലുമൊക്കെ ശ്രദ്ധിച്ചു വേണം. എന്തെന്നാല്‍ ഗ്രാമവാസികളെങ്ങാന്‍ ഇത് കണ്ടാല്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുക സ്വന്തം അവയവങ്ങളായിരിക്കും. ഏതൊക്ക അവയവങ്ങള്‍ എന്നത് ഗ്രാമവാസികള്‍ തീരുമാനിക്കും.

ബെഡോ ഗോത്രവിഭാഗം ആത്മാഭിമാനത്തിലും സ്ത്രീ സുരക്ഷയിലും യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യില്ല. ഇനി ആരെങ്കിലും ഇവിടെയെത്തി പ്രദേശത്തെ സുന്ദരികളെയെങ്ങാന്‍ ശല്യം ചെയ്താല്‍ പറയുന്ന നാക്കും പ്രവര്‍ത്തിക്കുന്ന കയ്യുമൊക്കെ ഇക്കൂട്ടര്‍ വെട്ടിയിങ്ങെടുത്തുകളയും. ശിക്ഷണ നടപടികളെല്ലാം വളരെ പെട്ടന്നാകും തീരുമാനിക്കുക. പ്രതിരോധിക്കാന്‍ സമയം കിട്ടും മുന്‍പേ പലതും നഷ്ടപ്പെട്ടിരിക്കും.
എങ്ങനെ ഒരിക്കല്‍ ഇവിടുത്തെ ഒരു യുവതിയെ കമന്റടിച്ചതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്‍ പിടിക്കപ്പെട്ടു. കമന്റടിച്ച നാക്ക് മുറിച്ചു കളയാനാണ് ഗ്രാമവാസികള്‍ തീരുമാനിച്ചത്. അല്ലെങ്കില്‍ വന്‍തുക പിഴയായി യുവതിക്ക് നല്‍കണമെന്നും വിധിച്ചു.

ശിക്ഷ നടപടികള്‍ ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് വീട്ടുകാര്‍ പണവുമായി എത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. കൂടാതെ ഇയാള്‍ ഗ്രാമത്തിലെക്കെത്തിയ കാറും ഗ്രാമവാസികള്‍ പിടിച്ചെടുത്ത് യുവതിക്ക് നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button