ബംഗളൂരു: ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ ആള്‍ക്കൂട്ടം നഗ്നയാക്കി നടുറോഡിലൂടെ നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് ടാന്‍സാനിയക്കാരെയും ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ കത്തിക്കുകയും ചെയ്തു.
നഗ്നയാക്കപ്പെട്ട യുവതിക്ക് നാണം മറയ്ക്കാന്‍ ടീ ഷര്‍ട്ട് നല്‍കിയ സമീപവാസിക്കും മര്‍ദ്ദനമേറ്റു. രക്ഷപ്പെടാന്‍ ഒരു ബസ്സിലേക്ക് ഓടിക്കയറിയ യുവതിയെ യാത്രക്കാര്‍ ചേര്‍ന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും എ.ടി.എം കാര്‍ഡുകള്‍ തീ വയ്ക്കപ്പെട്ട കാറിനകത്തായതിനാല്‍ പണമില്ലാത്തതിന്റെ പേരില്‍ ഇവരെ ആശുപത്രിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസ് കേസെടുക്കാനും വിസമ്മതിച്ചു.
ഞായറാഴ്ച ഒരു സുഡാന്‍ പൗരന്‍ ഓടിച്ച കാറിടിച്ച് ഹെസരഘട്ടയില്‍ ഒരു വൃദ്ധ മരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് അര മണിക്കൂറിന് ശേഷം ആ വഴി വന്ന ടാന്‍സാനിയന്‍ യുവതിയേയും സുഹൃത്തുക്കളേയും ജനക്കൂട്ടം ആക്രമിച്ചത്. നേരത്തെ നടന്ന അപകടവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. സംഭവത്തില്‍ ഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി നടുക്കം രേഖപ്പെടുത്തി. ടാന്‍സാനിയ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു.
Post Your Comments