India

സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ആണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സിക പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്ന ആദ്യ കമ്പനി തങ്ങളുടേതായിരിക്കാനാണ് സാധ്യതയെന്ന് ബയോടെക് ചെയര്‍മാന്‍ ഡോ.കൃഷ്ണ എല്ല പറയുന്നു. രണ്ട് വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി അധികൃതര്‍. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ പേറ്റന്റ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാവൂ എന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വലിയ ചുവടുവെപ്പാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസാണ് സിക.

shortlink

Post Your Comments


Back to top button