കാബൂള്‍: അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ എം.ഐ-35 മള്‍ട്ടി-റോള്‍ ഹെലിക്കോപ്റ്ററുകള്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക കമാന്‍ഡര്‍.
പ്രധാനമന്ത്രി മോദിയുടെ അഫ്ഗാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജനുവരിയില്‍ മൂന്ന് എംഐ 35 ഹെലിക്കോപ്റ്ററുകളാണ് അഫ്ഗാന് ഇന്ത്യ നല്‍കിയത്. എംഐ 24 മോഡല്‍ ഹെലികോപ്റ്ററിന്റെ വ്യത്യാസം വരുത്തി നിര്‍മ്മിച്ചതാണ് എംഐ 35. താലിബാന്‍ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ മൂന്ന് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ അഫ്ഗാന്‍ സൈന്യത്തിന്റെ മൂന്നേറ്റത്തെ മികച്ച രീതിയില്‍ സഹായിക്കുന്നതായി ജനറല്‍ ജോണ്‍ കാംപെല്‍ പറഞ്ഞു. ഹൗസ് ആംഡ് സര്‍വീസസ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹരശേഷിയുള്ള ആയുധങ്ങളും സൈന്യത്തെയും വഹിക്കാന്‍ കഴിവുള്ള ഈ ഹെലികോപ്റ്ററുകല്‍ താലിബാന്‍ ഭീകരര്‍ക്ക് പേടിസ്വപ്നമാകുകയാണ്. ഒരു എംഐ35 ഹെലികോപ്റ്റര്‍ കൂടി അഫ്ഗാന്‍ സൈന്യത്തിന് ലഭിക്കുന്നതോടെ ഭീകരര്‍ള്‍ക്കെതിരെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ സൈന്യത്തിനാകുമെന്നും കാംപെല്‍ പറഞ്ഞു.
18 മാസമായി അഫ്ഗാനില്‍ യു.എസ് -അന്തരാഷ്ട്ര സേനകളെ നയിക്കുന്ന കാംപെല്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ്. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്ണിനെയാണ് കാംപലിന് പകരക്കാരനായി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ തെരഞ്ഞെടുത്തിരിക്കുന്നത്.
Post Your Comments