ന്യൂഡല്‍ഹി : പശ്ചിമ മേഖലയിലെ വ്യോമസേന താവളങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ പ്രതിരോധ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.വ്യോമസേന താവളങ്ങളിലേയ്ക്ക് അനുവാദമില്ലാതെ കടക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചിടാനും വ്യോമസേനയ്ക്ക് നിര്‍ദേശമുണ്ട്. അതേസമയം രാജ്യത്തെ വ്യോമസേന എയര്‍ബേസുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അന്‍പതോളം എയര്‍ബേസുകള്‍ക്കാണ് സ്മാര്‍ട്ട് സുരക്ഷ ഉറപ്പാക്കുന്നത്.ഇതിനായി കൂടുതല്‍ വേലികളും സിസിടിവി ക്യാമറ,തെര്‍മല്‍ ക്യാമറ, ഡ്രോണുകള്‍,മോഷന്‍ സെന്‍സറുകള്‍ എന്നിവ സ്ഥാപിക്കും.
Post Your Comments