മുംബൈ: പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറിന് പാക്കിസ്ഥാന്‍ വീസ നിഷേധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അനുപം ഖേര്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് പാക്കിസ്ഥാന്‍ വീസ അപേക്ഷ നിരസിച്ചത്. പാകിസ്ഥാനിലെ പ്രശസ്തമായ സാഹിത്യോത്സവമാണ് കറാച്ചിയിലേത്. സാഹിത്യോത്സവത്തിന്റെ സംഘാടകര്‍ അനുപം ഖേറിനെ അതിഥിയായി ക്ഷണിച്ചിരുന്നു.
ട്വിറ്ററിലൂടെയാണ് അനുപം ഖേര്‍ ഇക്കാര്യം അറിയിച്ചത്. അപേക്ഷിച്ച 18 പേരില്‍ പതിനേഴ് പേര്‍ക്കും വീസ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ അപേക്ഷ മാത്രം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം അനുപം ഖേര്‍ വീസയ്ക്കുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അപേക്ഷ നല്‍കിയില്ലെന്നുമാണ് ഇതിനോട് പാക് ഹൈക്കമ്മീഷന്റെ പ്രതികരണം.
Post Your Comments