International

ആകാശത്ത് വെച്ച് വിമാനത്തില്‍ മനുഷ്യ ബോംബ് പൊട്ടി, തകര്‍ന്ന ജനലിലൂടെ കത്തിയെരിഞ്ഞ മനുഷ്യശരീരം താഴേക്കു പതിച്ചു, പൈലറ്റ് സാഹസികമായി വിമാനം താഴെയിറക്കി യാത്രക്കാരെ രക്ഷിച്ചു

ജിബൂട്ടി: ആകാശത്ത് വെച്ച് ബോംബ് പൊട്ടി മനുഷ്യന്‍ കത്തിക്കരിഞ്ഞു 14000 അടി താഴേക്കു പതിച്ചു. തുള വീണ വിമാനം പൈലറ്റ് അത്ഭുതകരമായി താഴെയിറക്കി മറ്റു യാത്രക്കാരെ രക്ഷപെടുത്തി. സോമാലിയയിലാണ് സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്തു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു എല്ലാവ്വരെയും നടുക്കിയ ഈ സംഭവം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഫലമായി രണ്ടു യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു. കത്തിക്കരിഞ്ഞയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. 64 കാരനായ പൈലറ്റ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ഓര്‍ക്കുന്നു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു താഴെയിറക്കാനായത് ഭാഗ്യമാണെന്നും കരുതുന്നു. ഇത്രയും ഭയാനകമായ രംഗങ്ങള്‍ അരങ്ങേറിയിട്ടും യാത്രക്കാര്‍ സംയമനത്തോടെ ഇരുന്നത് അതിശയമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

shortlink

Post Your Comments


Back to top button