തേക്കടി : തേക്കടിയില്‍ ഹോംസ്‌റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ യുവതി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍കുമാര്‍, കെ കെ ഹൗസില്‍ താഹ, പെരിങ്ങളം ഷിജിന്‍ മന്‍സിലില്‍ അബ്ദുല്‍കലാം, കരവാരം റഹ്മത്ത് മന്‍സിലില്‍ അഹ്ദുല്‍ ഗഫൂര്‍, പീരുമേട് കുട്ടിക്കാനം കൂടിയാട്ടുവീട്ടില്‍ തോമസ് കുര്യന്‍, പെരുവന്താനം ഒറ്റപ്ലാക്കല്‍ അബ്ദുല്‍ സലാം കട്ടപ്പന സ്വദേശിനി ഷൈനി എന്നിവരാണ് പിടിയിലായത്.
വനംവകുപ്പ് ചെക്‌പോസ്റ്റിനു സമീപം അബ്ദുള്‍ സലാം നടത്തുന്ന ഇക്കോഇന്‍ എന്ന ഹോംസ്‌റ്റേയില്‍ അനാശ്യാസ പ്രവര്‍ത്തനം നടക്കുന്നുവെന്ന് കുമളി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും തേക്കടി കാണാനെത്തിയ സംഘം ഹോംസ്‌റ്റേയില്‍ മുറി എടുത്തിരുന്നു.
മദ്യപിക്കുന്നതിനിടെ ഹോംസ്‌റ്റേ നടത്തിപ്പുകാരെത്തി യുവതിയുടെ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആവശ്യപ്പെട്ടപ്രകാരം മുറിയില്‍ യുവതിയെ എത്തിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും ഏഴായിരത്തി അഞ്ഞൂറ് രൂപയും പന്ത്രണ്ട് ഗര്‍ഭ നിരോധന ഉറകളും പോലീസ് കണ്ടെടുത്തു.
Post Your Comments