തിരുവനന്തപുരം: ആണ്‍വേഷം കെട്ടി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി മെര്ലിന് എന്ന മേഴ്സി ജോര്‍ജ്ജാണ് പിടിയിലായത്.
പുരുഷന്മാരെ പോലെ മുടി മുറിച്ച്, വസ്ത്രധാരണം ചെയ്താണ് ഇവര്‍ നടന്നിരുന്നത്. ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയ ശേഷം പൂട്ടാതെ വച്ചിരിക്കുന്ന സ്കൂട്ടി പോലുള്ള സ്ത്രീകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണിവര് മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാട്ടാക്കട സ്വദേശിയായ യുവതിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പാലക്കാട്ട് നിന്നും ഇവര്‍ മോഷ്ടിച്ച മറ്റൊരു സ്കൂട്ടര്‍ എറണാകുളം റെയില്‍വേ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനമോഷണം കൂടാതെ പട്ടാളത്തില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് ആയുര്‍വ്വേദ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
Post Your Comments