Technology

ഫെയ്ബുക്കില്‍ ഇനി ലൈക്കിനൊപ്പം റിയാക്ഷന്‍ സ്‌മൈലികളും

ഫെയ്ബുക്കില്‍ ഇനി ലൈക്കിനൊപ്പം റിയാക്ഷന്‍ സ്‌മൈലികളും. ഏതു വികാരങ്ങളും പ്രകടിപ്പിക്കുന്നതിന് ഒരു ലൈക് ബട്ടണ്‍ മാത്രമാണെന്ന പരാതിയെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടണുകളും അവതരിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ക്രിസ്‌കോക്‌സാണ് ഇക്കാര്യം അറിയിച്ചത്. ലെക്കിന് പകരം അഞ്ച് റിയാക്ഷന്‍ ബട്ടണ്‍ കൂടിയാണ് അവതരിപ്പിക്കുന്നത്. സന്തോഷം, നടുക്കം, സങ്കടം, ദേഷ്യം, സ്‌നേഹം എന്നീ വികാരങ്ങളുടെ സ്‌മൈലികളാണ് ലൈക്കിനോടൊപ്പം ഇടം പിടിക്കുന്നത്. അടുത്ത ആഴ്ചയോടെ റിയാക്ഷന്‍ സ്‌മൈലികള്‍ പുറത്തിറക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാഗ്ദാനം.

പോസ്റ്റുകളെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാന്‍ കമന്റ് സംവിധാനം നിലവിലുണ്ട്. റിയാക്ഷന്‍ ബട്ടണ്‍ വരുന്നതോടെ ഹോംപേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യുന്നതോടൊപ്പം കമന്റ് ബോക്‌സ് വരെ പോകാതെ അവിടെ തന്നെ അഭിപ്രായവും അറിയിക്കാം. ലൈക്ക് ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഇഷ്ടാനുസരണം സ്‌മൈലികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button