India

ഫേസ്ബുക്ക് വഴി പ്രണയം:ദമ്പതികള്‍ പുലിവാല്‍ പിടിച്ചു

ബറേലി:ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇത്തരത്തിലുള്ള അമളി പറ്റിയതാകട്ടെ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളായ ദമ്പതികള്‍ക്കും. അവിടെ ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്കായി. ഒടുവില്‍ ഒന്നിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് രണ്ട് പേരും സലാം പറഞ്ഞ് പിരിഞ്ഞു.ഇതിനിടെ പുതിയ പങ്കാളിയെ കണ്ടെത്താന്‍ ഇരുവരും തെരഞ്ഞെടുത്തതാകട്ടെ ഫേസ്ബുക്കിനെയും. വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി തങ്ങളുടെ പുതിയപങ്കാളിയെ കണ്ടെത്തി ചാറ്റിംഗും തുടങ്ങി. ചാറ്റിംഗ് മാസങ്ങളോളം നീണ്ടപ്പോള്‍ ‘പയ്യനും പെണ്‍കുട്ടിയും’ പരസ്പരം കാണാനും തീരുമാനിച്ചു. ഇനിയാണ് കഥയുടെ ക്ലൈമാക്സ്, രണ്ട് പേരും പറഞ്ഞുറപ്പിച്ചപോലെ റെസ്റ്റോറന്റിലെത്തി. നേരിട്ട് കണ്ടപ്പോള്‍ ഇരുവരും അമ്പരന്നു. മാസങ്ങള്‍ക്ക് മുമ്പ് അടിച്ചുപിരിഞ്ഞ അതേ ഭര്‍ത്താവും ഭാര്യയുമായിരുന്നു അത്. അതോടെ വാക്ക്തര്‍ക്കവും കയ്യാങ്കളിയുമായി. സംഭവം വഷളായതോടെ കണ്ടുനിന്നവര്‍ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ കേസ് എടുക്കാന്‍ വകുപ്പില്ലെന്നറിയിച്ച പോലീസ് ഇരുവരെയും കുടുംബ കൗണ്‍സിലിംഗ് സെന്ററിലേയ്ക്ക് കൗണ്‍സിലിംഗിനായി അയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button