India

സര്‍ക്കാരിന് അഴിമതി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുത് : കോടതി നിരീക്ഷണം

നാഗ്പൂര്‍ : സര്‍ക്കാരിന് അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബെഞ്ചിന്റേതാണ് വ്യത്യസ്തമായ ഈ നിരീക്ഷണം.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അഴിമതിയെന്ന വിപത്തിനെതിരെ ജനങ്ങള്‍ സംഘടിച്ച് ശബ്ദം ഉയര്‍ത്തണം. അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കാതെ നിസ്സഹകരണ സമരം നടത്തണമെന്നും കോടതി നിരീക്ഷിച്ചു. നികുതിദായകരുടെ ആശങ്ക സര്‍ക്കാരും അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button