നാഗ്പൂര്‍ : സര്‍ക്കാരിന് അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബെഞ്ചിന്റേതാണ് വ്യത്യസ്തമായ ഈ നിരീക്ഷണം.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അഴിമതിയെന്ന വിപത്തിനെതിരെ ജനങ്ങള്‍ സംഘടിച്ച് ശബ്ദം ഉയര്‍ത്തണം. അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കാതെ നിസ്സഹകരണ സമരം നടത്തണമെന്നും കോടതി നിരീക്ഷിച്ചു. നികുതിദായകരുടെ ആശങ്ക സര്‍ക്കാരും അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
Post Your Comments