India

അന്യജാതിക്കാരനെ പ്രണയിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ഭീഷണി സന്ദേശം (VOICE MESSAGE)

 

നാമക്കല്‍: അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിക്കുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് വാട്സ്ആപ്പില്‍ ഭീഷണി സന്ദേശം. തമിഴ്‌നാട്ടിലെ നാമക്കലാണ്‌ സംഭവം. തിരിച്ചന്‍കോട്ടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിനിയ്ക്കാണ് വാട്സ്ആപ്പ് വോയ്സ് മെസേജിന്റെ രൂപത്തില്‍ ഭീഷണിയുണ്ടായത്. രണ്ടുപേര്‍ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതാണ്‌ ശബ്‌ദ സന്ദേശം. അന്യജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയം തുടര്‍ന്നാല്‍ കാമുകനെ മണല്‍ ലോറി കയറ്റി കൊല്ലുമെന്ന്‌ സന്ദേശത്തില്‍ പറയുന്നു. തങ്ങള്‍ക്ക്‌ നിരവധി മണല്‍ ലോറികള്‍ ഉണ്ടെന്നും അതിലൊന്നുകൊണ്ട് കാമുകനെ ഇടിച്ചുകൊല്ലാന്‍ വിഷമമൊന്നുമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button