ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാരകമായ സിക വൈറസ് ഭീഷണിയുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അന്യരാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുകു നിവാരണി ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അറിയിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.
സിക രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രദര്‍ശിപ്പിക്കുവാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേം നല്‍കിയിട്ടുണ്ട്. അസുഖബാധിതരായ യാത്രികരെ പ്രവേശിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നമുള്ളവര്‍ യാത്രയ്ക്ക് മുന്നോടിയായി വൈദ്യനിര്‍ദ്ദേശം സ്വീകരിക്കണം.രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെതതിയവര്‍ രണ്ടാഴ്ചയ്ക്കകം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ഈഡിസ് കൊതുകാണ് സിക പരത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരുമെന്ന് കണ്ടത്തിയിട്ടുണ്ട്. 22 രാജ്യങ്ങളില്‍ അസുഖം പടര്‍ന്നുപിടിക്കുന്നതായി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
Post Your Comments