India

വെള്ളം മോഷ്ടിക്കാതിരിക്കാന്‍ ജലസംഭരണിക്ക് കാവലായി സായുധസേന

ഭോപ്പാല്‍: അയല്‍സംസ്ഥാനക്കാര്‍ വെള്ളം മോഷ്ടിക്കുന്നത് തടയാന്‍ ജലസംഭരണിക്ക് സായുധസേന കാവല്‍ നില്‍ക്കുന്നു. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള മോഷ്ടാക്കളെ ഭയന്നാണ് അധികൃതര്‍ ഇങ്ങനെയൊരു പ്രവൃത്തിക്ക് മുതിര്‍ന്നത്.

വരള്‍ച്ച ബാധിത പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്. ഇവിടത്തെ ടിക്കമാര്‍ഗ് നഗരസഭയാണ് തോക്കുധാരികളെ കാവല്‍ നിര്‍ത്തിയിരിക്കുന്നത്. 90,000 പേരുള്ള പ്രദേശത്തെ ഏക ശുദ്ധജല സ്രോതസ്സുകൂടിയാണിത്. 27 വാര്‍ഡുകളുള്ള നഗരസഭയില്‍ പകുതിയിലും രണ്ട് ദിവസമാണ് ജലവിതരണമുള്ളത്. ബാക്കി വാര്‍ഡുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലും. 995 മില്ലീലിറ്റര്‍ മഴ ലഭിച്ചിരുന്ന ടിക്കാമാര്‍ഗ്ഗില്‍ 473.6 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നത്.

ടിക്കമാര്‍ഗിന്റെ സമീപ പ്രദേശമായ ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലാ കളക്ടറോട് ജലമോഷണത്തെപ്പറ്റി പരാതിപ്പെട്ടിരുന്നെന്നും എന്നാല്‍ കാര്യമായ നടപടികള്‍ ഒന്നും ഇല്ലാതിരുന്നതിനാലുമാണ് ജലസംഭരണിക്ക് തോക്കുമായി കാവലേര്‍പ്പെടുത്തിയതെന്ന് ടിക്കമാര്‍ഗ്ഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ലക്ഷ്മി ഗിരി ഗോസ്വാമി വ്യക്തമാക്കി.

ലളിത്പൂരിലെ കര്‍ഷകരെ കൂടാതെ ടിക്കനഗറിലെ കര്‍ഷകരും നഗരത്തിലെ ഏക ശുദ്ധജല സ്രോതസ്സില്‍ നിന്ന് നീര്‍ച്ചാലുകള്‍ വഴി ജലം കൊണ്ടുപോവുന്നത് തടയുക എന്നതും ഈ നടപടിക്ക് പിന്നിലുണ്ട്.

shortlink

Post Your Comments


Back to top button