കാഠ്മണ്ഡു : വായില്‍ 138 പെന്‍സിലും 32 കത്തിച്ച മെഴുകുതിരിയുമായി യുവാവ്. നേപ്പാളിലെ പത്തൊമ്പതുകാരനായ രാജ താപ്പ തനിക്കാണ് ഏറ്റവും വീതി കൂടിയ വായ എന്ന് അവകാശപ്പെട്ടു കൊണ്ട് 138 പെന്‍സിലുകള്‍ തിരുകിയത്.
ഇന്ത്യയില്‍ നിന്നുള്ള ദിനേശ് ശിവ്‌നാഥ് ഉപാദ്ധ്യായയുടെ റെക്കോഡാണ് താപ്പ മറികടന്നിരിക്കുന്നത്. 92 പെന്‍സിലാണ് ദിനേശ് വായില്‍ തിരുകുന്നത്. പെന്‍സില്‍ മാത്രമല്ല കത്തിച്ച മുപ്പത്തിരണ്ട് മെഴുകുതിരികളും താപ്പ വായില്‍ തിരുകാറുണ്ട്. വിചിത്രമായ കാര്യങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും തനിക്കും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായി. അങ്ങനെയാണ് വായില്‍ സാധനങ്ങള്‍ കൊള്ളിക്കാനുള്ള കഴിവുണ്ടെന്ന് മനസിലാക്കിയതെന്നും താപ്പ പറയുന്നു.
Post Your Comments