Women

സ്കാനിംഗ് സമയത്ത് ലിംഗ നിർണ്ണയം നടത്തുന്നത് ഫലപ്രദമാകുമോ?

ഉദരത്തിൽ വളരുന്നത് പെണ്ണാണെങ്കിൽ ഭ്രൂണഹത്യ നടത്തിയിരുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്കാനിംഗ് സമയത്ത് ലിംഗ നിർണ്ണയം നടത്തുന്നത് നിയമം മൂലം നിരോധിച്ചിരുന്നത്. എന്നിട്ടും പെൺ ഭ്രൂണഹത്യക്ക് കുറവൊന്നും ഇല്ല. നരേന്ദ്ര മോദി സർക്കാർ ഈ നിയമം തല തിരിച്ചിടാൻ പോകുന്നു എന്നൊരു വാർത്ത‍ കണ്ടിരുന്നു. അതായത് ഗർഭാവസ്ഥയിൽ ലിംഗ നിർണ്ണയം നിർബന്ധിതമാക്കുകയും അത് രേഖാമൂലം ഉറപ്പുവരുത്തുകയും ചെയ്യും. പെൺ കുഞാനെന്നു ഉറപ്പായാൽ രേജിസ്റെർ ചെയ്യണം. പിന്നീട് ആ കുഞ്ഞിന്റെ ഭ്രൂണഹത്യ നടന്നാൽ അത് നിയമപരമായി അന്വേഷിച്ചു പെൺ കുഞ്ഞായതുകൊണ്ടാണോ അതോ മറ്റു കാരണങ്ങൾ കൊണ്ടാണോ ഭ്രൂണഹത്യ എന്നത് അന്വേഷിക്കും .അതോടെ പെൺഭ്രൂണഹത്യ നടന്നാൽ നിയമ നടപടി ഉറപ്പ്. ഒരു പ്രശ്നത്തെ തന്നെ പരിഹാരമാർഗമാക്കുന്ന ഭരണ പരിഷ്കാരം. പെൺകുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നീ കാര്യങ്ങൾക്ക് ഏറ്റവുമധികം മുൻതൂക്കം കൊടുക്കുന്ന നിയമ നടപടി സ്വീകരിക്കുന്നതിൽ നമുക്ക് സന്തോഷമുളവാക്കുന്നു .

ഇതിന്റെ ദോഷവശങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇനി മുതൽ ഒന്നോ ഒന്നിൽ കൂടുതലോ പെൺകുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കൾ അടുത്തതും പെൺകുഞ്ഞാണെന്ന് മുൻകൂട്ടി അറിഞ്ഞാൽ മനപ്പൂർവ്വം തന്റെ കുഞ്ഞിനെ നശിപ്പിക്കാനുള്ള പ്രവണത കൂടാനും ഇത് വഴിയൊരുക്കുന്നു. പക്ഷെ അറേബ്യൻ നാടുകളിൽ സ്കാനിംഗ് മൂലം ലിംഗ നിർണ്ണയം മുൻകൂട്ടി അറിയാരുണ്ട്. അവിടെ പെൺ ഭ്രൂണഹത്യ ഉള്ളതായി അറിവില്ല. ഇന്ത്യയിൽ മാത്രമാണ് ഇത്തരം കാട്ടു നീതി ഉള്ളത്. വിദ്യാഭ്യാസവും ബോധവൽക്കരണവും കടന്നു ചെല്ലാത്ത ഗ്രാമങ്ങൽ ഇന്നും ഇന്ത്യയിൽ ഉണ്ട്. തൊട്ടടുത്ത അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ പോലും ചില ഗ്രാമങ്ങളിൽ ഇന്നും പെൺ കുഞ്ഞുങ്ങളെ ജനിച്ച ഉടനെ കൊല്ലുന്നത് നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യ ഉസംലാംപേട്ടിലാണ്. ഇവിടെ ഒരു ആചാരമുണ്ട്. അവർക്ക് പെണ്‍കുട്ടി വറുതിയുടെ അടയാളമാണ്. പെണ്‍കുട്ടി ജനിച്ചാൽ മുശേട്ട വീട്ടിൽ കേറി വരുമെന്നാണവർ കരുതുന്നത്. കുടുംബത്തെ രക്ഷപ്പെടുത്താന്‍ പെണ്‍ഹത്യയല്ലാതെ അവരുടെ ആചാരം വേറെ വഴിയും തേടുന്നില്ല. ജനിച്ച ഉടൻ തന്നെ പെണ്‍കുഞ്ഞാണെങ്കില്‍ വായ തുറന്ന് അതില്‍ നെല്‍മണികൾ തിരുകി നിറയ്ക്കുന്നു. കള്ളിപ്പാൽ വായിൽ ഒഴിക്കുന്നു.

പെൺ ഭ്രൂണഹത്യ തടയാൻ ഒരു മാർഗ്ഗം പ്രധാനമായും സ്ത്രീധനം നിരോധിക്കുന്ന നിയമം നടപ്പിലാക്കിയിട്ടും അത് കർശനമായി പാലിക്കാൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ പോലും ശ്രമിക്കുന്നില്ല എന്നതിനാലാണ്.ജനനത്തിനു മുന്‍പേ പെൺ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. പണ്ടൊക്കെ മക്കളുടെ ആധിക്യം 6 ഇല കൂടുതൽ ആയിരുന്നു. പിന്നീട് ജനസന്ഖ്യാ നിയന്ത്രണം മൂലം 2 കുഞ്ഞുങ്ങള എന്നത് ഗവന്മേന്റ്റ് നടപ്പിലാക്കി. അതിനെ തുടർന്ന് ജനസംഖ്യാ നിയന്ത്രണം ഉണ്ടായി. പഴയ കാലത്തെ കൂടിയ ജനസംഖ്യയിൽ പെങ്കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം ഇതൊക്കെ ഒരു ശരാശരി രക്ഷിതാക്കൾക്ക് താങ്ങാനാവാതെ വരികയും തന്മൂലം ചിലർ പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമുണ്ടായി.പക്ഷെ ഇപ്പോൾ രണ്ടു കുഞ്ഞുങ്ങൾ മാത്രമായതിനാൽ അധികമാരും ഇത് ചെയ്യാറില്ല.
പെന്കുഞ്ഞുങ്ങളുടെ നിരക്ക് ക്രമാതീതമായി കുറഞ്ഞപ്പോൾ പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പല പദ്ധതികളും കേന്ദ്ര സർക്കാർ കൊണ്ട് വന്നു. ഒരു മകൾ മാത്രമുള്ള കുഞ്ഞുങ്ങൾക്ക്‌ വേണ്ട ആനുകൂല്യ പോലും ഇന്ന് നിലവിലുണ്ട്. എന്നിട്ടും പെന്കുഞ്ഞുങ്ങളോട് അനീതിയാണ് സമൂഹം കാണിക്കുന്നത്.
സമൂഹം കുടുതല്‍ വേഗത്തില്‍ കറുപ്പിലേക്കാണ് യാത്രയാകുന്നത്. അവിഹിത ഗർഭവും സ്വയം നശിപ്പിക്കുന്നതും നിയമം മൂലം കുറ്റകരമല്ലാത്ത രാജ്യങ്ങളുണ്ട്. അത്തരം ഇടങ്ങളിൽ പ്രകൃതി വികാരം നിർലോഭം ആസ്വദിക്കാൻ തടസ്സങ്ങളില്ല. നിയന്ത്രണമേല്‍പ്പിക്കാത്തതിനാൽ വഴി തെറ്റുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നാണ് അവരുടെ പക്ഷം.
ജനിതക തകരാറ്, നാഡിവ്യൂഹത്തിനു പരുക്ക്, ക്രോമസോം തകരാർ , ലൈംഗിക ജന്യരോഗങ്ങൾ ഇത്തരം അവസ്ഥയിലല്ലാതെ സ്വജീവൻ രക്ഷിക്കാനല്ലാതെ മറ്റൊരു സാഹചര്യത്തിലും ഭ്രൂണഹത്യ നടത്താൻ പാടില്ല.. ഇത് അനുസരിക്കാതെ ബലാൽക്കാരമായി ശിശുവധം നടത്തുന്ന ഡോക്ടറേയും പ്രേരിപ്പിക്കുന്നവരേയും സെക്ഷൻ 312 വകുപ്പ് പ്രകാരം 2 വർഷത്തെ തടവും പിഴയും ആവര്‍ത്തിച്ചാല്‍ 7 വര്‍ഷവും. ചലിക്കുന്ന പ്രായത്തിലെ കുഞ്ഞിനെ കൊന്നാൽ ശിക്ഷ ഇതിലും നീളും. സ്വയം അലസിപ്പിക്കുന്ന ഗർഭിണിക്കും ഇത് ബാധകം.1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നന്‍സി ആക്റ്റിലെ വ്യവസ്ഥകളിലെ വിടവിലൂടെ പല ക്രിമനില്‍ ഡോക്ടര്‍മാരും പ്രേരകരും രക്ഷപ്പെടുന്നു. പഴുതുകൾ അടച്ച് ഈ നിയമം പൊളിച്ചെഴുതണം. പെൺകുഞ്ഞുങ്ങൾ ഇവിടെ ജീവിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button