Business

ഇതാ വരുന്നു ഹിമാലയന്‍

ഡല്‍ഹി: വാഹന പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇരുചക്ര വാഹന രംഗത്തെ അതികായരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ ബൈക്കായ ഹിമാലയന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2016 മാര്‍ച്ച് മുതലാകും ഈ ഓഫ്‌റോഡ് വാഹനം വിപണിയില്‍ ലഭ്യമാകുക. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് സി ഇ ഒ സിദ്ധാര്‍ത്ഥ് ലാലും, പ്രസിഡന്റ് രുദ്രതേജ് സിങും ചേര്‍ന്നാണ് ഹിമാലയന്‍ അവതരിപ്പിച്ചത്.

411 സി. സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനോടെയെത്തുന്ന വാഹനം 24.5 ബി എച്ച് പി പവര്‍ 6500 ആര്‍ പി എമ്മിലും 32 ന്യൂട്രല്‍ മീറ്റര്‍ ടോര്‍ക്ക് 4500 ആര്‍ പി എമ്മിലും പ്രധാനം ചെയ്യുന്നു. 182 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 220 മില്ലിമീറ്ററാണ്. 15 ലിറ്റര്‍ സഭരണ ശേഷിയുള്ള ഇന്ധന ടാങ്കാണ്. ഡിജിറ്റല്‍അനലോഗ് മീറ്ററുകളുടെ സങ്കരമാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആഭ്യന്തര വിപണി ലക്ഷ്യമിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കിയിരിക്കുന്നത്. ആവശ്യാനുസരണം പിന്നീട് കയറ്റുമതിയിലേക്കും കടക്കും. ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് ഓപ്ഷന്‍ മാത്രമേ ഈ വാഹനത്തില്‍ ലഭ്യമാകുകയുള്ളൂ.

ഇരു വശങ്ങളിലും ലഗേജ് കാരിയറുകളുമായിട്ടാണ് ഹിമാലയന്‍ എത്തുക. കൂടാതെ മുന്‍വശത്ത് ‘പനിയര്‍’ ബാഗുകളും ഉണ്ടാകും. ആദ്യമായി മോണോഷോക്ക് സസ്‌പെന്‍ഷനോടെ എത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനമായിരിക്കും ഹിമാലയന്‍. വാഹനത്തിന്റെ മുന്‍ ടയര്‍ 21 ഇഞ്ചും, പിന്‍ ടയര്‍ 17 ഇഞ്ചുമാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ്. ഓയില്‍ മാറുന്നതിനുള്ള ഇടവേള 10,000 കിലോമീറ്ററാണ് എന്നതാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യകത. റേസിങ്ങ് ചാമ്പ്യനായ സി. എസ് സന്തോഷാണ് ഹിമാലയന്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തത്.

ഹിമാലയന്‍ നിരത്തിലിറക്കാന്‍ 500 കോടി രൂപയാണ് കമ്പനി മുടക്കിയത്. 1.70 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button