സീതമാര്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ ജനകൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ബാഗ ഗ്രാമത്തിലാണു സംഭവം. ദിനേശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ദിനേശ് ഖുശ്ബു എന്നൊരു 18 കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അത് നിരസിച്ചതിന്റെ പ്രതികാരമായി ദിനേശ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേ ദിനേഷ് നാട്ടുകാരുടെ പിടിയിലായി. അക്രമാസക്തരായ ജനക്കൂട്ടം യുവാവിനെ മൃഗീയമായി ആക്രമിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ദിനേഷ് മരിക്കുകയായിരുന്നു.
Post Your Comments