ബംഗളുരു: സിക്ക വൈറസും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലുമാണ് സിക്ക ഭീക്ഷണിയുള്ളത്. ഏഡസ് ഈജിപറ്റി എന്ന കൊതുകാണ് വൈറസ് പരത്തുന്നത്. വൈറസ് ബാധ കണ്ടുപിടിക്കാന്‍ ആവശ്യമായ പരിശോധന സംവിധാനം ഇല്ലാത്തതാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്.
ബംഗളുരുവില്‍ നിന്ന് സിക്ക വൈറസ് ബാധ രൂക്ഷമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ധാരാളം പേര് യാത്ര ചെയ്യുന്നത് ബാംഗ്ലൂരുവില്‍ വൈറസ്ബാധയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിദക്തരുടെ അഭിപ്രായം.
Post Your Comments