ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും ടാറ്റാ മോട്ടോഴ്‌സിന്റെ കാര്യമെടുത്താല്‍. ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കാറിന്റെ പേര് ‘സിക’ എന്നായതിനാല്‍ കമ്പനി വലിയൊരു പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരക വൈറസാണ് സിക. സ്‌പെല്ലിംഗില്‍ അല്‍പ്പം വ്യത്യാസമുണ്ടെങ്കിലും ഉച്ചരിക്കുന്നതെല്ലാം ഒരുപോലെ തന്നെ. ഈ ഉച്ചാരണ പ്രശ്‌നം കാറിന്റെ വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ടാറ്റാ മോട്ടോഴ്‌സ് അധികൃതര്‍.
രണ്ട് മാസം മുമ്പാണ് കാര്‍ അവതരിപ്പിച്ചത്. നല്ല പ്രതികരണവുമാണ് ഏവരില്‍ നിന്നുമുണ്ടായത്. കാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി പുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയേയും വച്ചു കഴിഞ്ഞപ്പോഴാണ് പുതിയ പ്രശ്‌നത്തിന്റെ ഉദയം. എന്തായാലും കാറിന് പുതിയൊരു പേര് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Post Your Comments