തുംകൂര്‍: വിവാഹത്തിന്റെ തലേന്ന് വിളമ്പിയ രസത്തിനും സാമ്പാറിനും രുചി പോരെന്നാരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്‍മാറി.. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് ‘രസ’കരമായ ഈ സംഭവം നടന്നത്. എന്നാല്‍ വധുവിന് രക്ഷകനായി ബന്ധു എത്തിയതോടെ വിവാഹം ശുഭമായി നടന്നു.
വിവാഹത്തലേന്ന് വിളമ്പിയ സദ്യയാണ് പെണ്‍വീട്ടുകാര്‍ക്ക് പണി കൊടുത്തത്. സദ്യയില്‍ വിളമ്പിയ രസത്തിനും സാമ്പാറിനും രുചിപോരെന്ന വരന്റെ ബന്ധുക്കളുടെ ആരോപണം ഒടുവില്‍ തര്‍ക്കത്തിലും സംഘട്ടനത്തിലും കലാശിക്കുകയായിരുന്നു. ഇതോടെ വിവാഹത്തിന്റെ കാര്യം തീരുമാനമായി.
തൊട്ടടുത്ത ദിവസം വിവാഹ ചടങ്ങുകള്‍ ആരംഭിച്ച സമയത്ത് വരനും കുടുംബവും ഇത്തരമൊരു കുടുംബത്തില്‍ നിന്നുള്ള ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. മുന്നൂറിലധികം ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലമായതോടെ വധുവിന്റെ ഒരു ബന്ധു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ചടങ്ങുകള്‍
Post Your Comments