India

തെലങ്കാന വിഭജനം: ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഉസ്മാനിയ യൂനിവെഴ്‌സിറ്റിയില്‍ സംഘര്‍ഷം, വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി,സ്ഥിതി സംഘര്‍ഷാവസ്ഥയില്‍ തുടരുന്നു

ഹൈദരാബാദ്: ജുസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉസ്മാനിയ യൂനിവെഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പും ബസും മറ്റും വിദ്യാര്‍ഥികള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. തെലങ്കാന വിഭജനത്തിനുശേഷം  കഴിഞ്ഞ സര്‍ക്കാര്‍ ഹൈദരാബാദിനെ പറ്റിയും, റയല്‍ സീമ ആന്ധ്ര തെലങ്കാന ഇവയെപ്പറ്റിയും വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനായി ശ്രീകൃഷ്ണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് തെലങ്കാനയ്ക്ക് പ്രതികൂലമാണെന്നു ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോപത്തിലേക്ക് ഇറങ്ങിയത്.

തെലങ്കാന വിഭജിക്കാന്‍ ഇടയായത് തന്നെ ഉസ്മാനിയ യൂനിവെഴ്‌സിറ്റിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഫലമായാണെന്നു പറയാം. തെലങ്കാനയ്ക്കു വേണ്ടി മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരും ഉസ്മാനിയ വിദ്യാര്‍ഥികളായിരുന്നു. ഇപ്പോള്‍ 505 പേജുള്ള ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 6 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതില്‍ 3 എണ്ണം പ്രായോഗികമാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് തെലങ്കാനയ്ക്കു ഉള്ളത്. പഴയതുപോലെ ഒന്നിച്ചു നില്‍ക്കുന്ന ഒരു ആന്ധ്ര പ്രദേശ്, ഇത് തെലങ്കാനയുടെ വികസനത്തിന് ഗുണം ചെയ്യും. ഹൈദരാബാദ് യൂണിയന്‍ ടെറിട്ടറി ആയി നിലനിര്‍ത്തി രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, റായല്‍ സീമയെ വിഭജിച്ചു തെലങ്കാനയോട് ചേര്‍ത്ത് റായല തെലങ്കാന ആക്കുക, റയല്‍ സീമയെ വിഭജിച്ചു സീമാന്ധ്രാ ആക്കി ഹൈദരാബാദ് രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനം ആക്കുക,  തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രക്ഷോപം നടത്തുന്നത്.

 സംഘര്‍ഷത്തിന്റെ ചില ചിത്രങ്ങള്‍ കാണാം

 

10

3

5

8

4

6

9

7

shortlink

Related Articles

Post Your Comments

Related Articles


Back to top button